പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡ്: അറസ്റ്റിലായ 11 പേർ ഒരു മാസം റിമാൻഡിൽ

pfi-raid-1
പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തപ്പോൾ.
SHARE

കൊച്ചി ∙ കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) ഓഫിസുകളില്‍ നടത്തിയ റെയ്ഡിൽ പിടികൂടിയ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഇവരെ ഒരു മാസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി.

കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയത്.

അതേസമയം, കസ്റ്റഡിയിലെടുത്ത മറ്റ് 14 പേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്കു കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആസിഫ് മിര്‍സ, ഒ.എം.എ.സലാം, അബ്ദു റഹ്മാൻ, പി.കോയ, അനീസ് അഹമ്മദ്, അഫ്സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീര്‍, അബൂബക്കർ, മുഹമ്മദ് ബഷീർ, നാസറുദ്ദീൻ എളമരം, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിബ് എന്നിവരെയാണ് ഡൽഹിയിലേയ്ക്കു കൊണ്ടുപോകുക.

English Summary: NIA raids at PFI offices: Arrested will be produced in NIA Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA