‘നെഹ്‌റുവിന് കഴിയാതിരുന്നത് മോദിക്ക് സാധിക്കുന്നു’; പ്രധാനമന്ത്രിയെ പുകഴ്ത്തി ഗവർണർ

Arif Mohammad Khan, M Venkaiah Naidu, Anurag Thakur
പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിനിടെ, ആരിഫ് മുഹമ്മദ്‌ ഖാൻ, എം.വെങ്കയ്യ നായിഡു, അനുരാഗ് ഠാക്കൂർ എന്നിവർ.
SHARE

ന്യൂഡൽഹി∙ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന പ്രധാനമന്ത്രി എല്ലാവരെയും ഉൾക്കൊണ്ടു മുൻപോട്ട് പോകുന്നു. നെഹ്‌റുവിന് പോലും കഴിയാതിരുന്നതാണ് മോദിക്ക് സാധിച്ചതെന്നും ‘ട്രിപ്പിൾ തലാക്ക്’ അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ പറഞ്ഞു.

2019 മേയ് മുതൽ 2020 മേയ് വരെയുള്ള കാലയളവിലെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളാണ് ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് – പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി സ്പീക്സ്’ എന്ന പുസ്തകത്തിലുള്ളത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പുസ്തകത്തിൽ വിവിധ വിഷയങ്ങളിലെ പ്രധാനമന്ത്രിയുടെ 86 പ്രസംഗങ്ങളുണ്ട്. ഹിന്ദിയിലും ഇംഗ്ലിഷിലും പുസ്തകം ലഭ്യമാണ്. 

വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന പുതിയ ഇന്ത്യയെന്ന കാഴ്ചപ്പാടാണ് പുസ്തകത്തിലുള്ളതെന്ന് മുൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ സ്വാഗത പ്രസംഗം നടത്തി.

English Summary: Governor Arif Mohammad Khan praises PM Narendra Modi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}