ഹാരിസ്, ഡെൻസി ഇരട്ടക്കൊലപാതകം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി

High Court | Kerala | Photo - EV Sreekumar | Manorama
(ഫോട്ടോ: ഇ.വി. ശ്രീകുമാർ ∙ മനോരമ)
SHARE

തിരുവനന്തപുരം∙ പ്രവാസി വ്യവസായി ഹാരിസും ജീവനക്കാരി ഡെൻസിയും അബുദാബിയിൽ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാന്റെതാണ് ഉത്തരവ്.

2020 മാർച്ച് 5നാണ് ഡെൻസിയും ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ ഹാരിസും കൊല്ലപ്പെട്ടത്. ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫാണു കൊലപാതകത്തിലെ സൂത്രധാരനെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ഷാബാ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് സൂചന ലഭിച്ചത്. തങ്ങളാണു കൊലപാതകം നടത്തിയതെന്നും ഷൈബിന്റെ നിർദേശപ്രകാരമായിരുന്നുവെന്നുമാണ് പ്രതികളുടെ കുറ്റസമ്മതം. ഇതേ തുടർന്ന് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികളും എടുത്തിരുന്നു.

English Summary: Investigation in Haris, Dency murder at Abudabi will be taken by CBI, orders High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}