കൊല്ലം ∙ എന്ത് അബദ്ധവും വിളിച്ചുപറയുന്ന ഒരാളുടെ പേരാണു ഗവർണർ എന്ന് ഇപ്പോഴാണു മനസ്സിലാകുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ പദവി അനാവശ്യമാണെന്ന സിപിഐ നിലപാട് ശരിവയ്ക്കുന്ന വിധത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രവർത്തനം.
കേന്ദ്ര സർക്കാരിന്റെ ഏജന്റായി ഇരുന്ന് എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണു ഗവർണർ. കോൺഗ്രസിൽ നിന്നപ്പോൾ ഇടതുമുഖമായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഇതിനകം 9 പാർട്ടികളിൽ പോയിട്ടുണ്ടെന്നാണു വിവരമെന്നും കാനം പറഞ്ഞു. സി.കെ.ചന്ദ്രപ്പൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
English Summary: Kanam Rajendran Slams Governor