ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (സെപ്റ്റംബർ 24) പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക. 

വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഈ വർഷം രണ്ടു ശനിയാഴ്ച കൂടി പ്രവൃത്തിദിനമായിരിക്കും. ഒക്ടോബർ 29, ഡിസംബർ 3 എന്നീ ശനിയാഴ്ചകളിലാണ് ക്ലാസ് ഉണ്ടാവുക. അതേസമയം, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇത് ബാധകമല്ല. 

പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് സ്കൂളുകൾക്ക് അവധിയായിരുന്നു. സർവകലാശാലാ പരീക്ഷകൾ അടക്കം മാറ്റി.

English Summary: Tomorrow is a working day for Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com