ADVERTISEMENT

ന്യൂഡല്‍ഹി∙ രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ഡിജിറ്റല്‍ രൂപാന്തരവും കണക്ടിവിറ്റിയും പുത്തന്‍ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനത്തിന് തുടക്കമിടുമെന്ന് ട്വീറ്റില്‍ പറയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ടെക്‌നോളജി എക്‌സിബിഷനായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാവും 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുക.

English Summary: 5G Services To Be Launched In India By PM Modi on October 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com