ADVERTISEMENT

തിരുവനന്തപുരം ∙ മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചാൽ പിറ്റേന്ന് എല്ലാവർക്കും സംരക്ഷണം കൊടുക്കാൻ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹെൽമറ്റ് ധരിച്ചു ബൈക്കിൽവന്നു ബസിനു കല്ലെറിഞ്ഞാൽ എങ്ങനെ പിടിക്കുമെന്നും വാർത്താസമ്മേളനത്തിൽ കാനം ചോദിച്ചു.

ഹർത്താൽ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കാനം. ജനകീയ സമരത്തെ പൊലീസ് നേരിടുന്നതും ഒളിപ്പോര് നേരിടുന്നതും രണ്ട് തരത്തിലാണ്. അക്രമം ഉണ്ടാകുമ്പോൾ പൊലീസിനു ബാലൻസ് ചെയ്തേ മുന്നോട്ടു പോകാൻ കഴിയൂ.

അതിക്രമം കാണിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ജനങ്ങൾക്ക് പ്രയാസമുണ്ടാകാതിരിക്കാൻ കെഎസ്ആർടിസി ബസുകൾ ഹർത്താൽ ദിനത്തിൽ കോൺവോയ് അടിസ്ഥാനത്തിൽ സർവീസ് നടത്തിയതായും കാനം പറഞ്ഞു.

English Summary: Kanam Rajendran on Attacks During Hartal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com