ADVERTISEMENT

മലപ്പുറം ∙ മുൻമന്ത്രിയും മുതിർന്ന നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗം തനിക്കും പാർട്ടിക്കും തീരാനഷ്ടമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സാമാജികനായിരുന്നു അദ്ദേഹമെന്നും രാഹുൽ അനുസ്മരിച്ചു. 

ആര്യാടന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി രാഹുൽ നിലമ്പൂരിലെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന ആര്യാടൻ മുഹമ്മദ് ഞായറാഴ്ച രാവിലെ 7.40നാണ് അന്തരിച്ചത്. തിങ്കളാഴ്ച രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് കബറടക്കം.

English Summary: Rahul Gandhi pays tribute to Aryadan Muhammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com