ഐആർസിടിസി അഴിമതിക്കേസ്: ലാലുവിനെയും കുടുംബാംഗങ്ങളെയും വിചാരണ ചെയ്യാൻ അനുമതി

Lalu Prasad Yadav | PTI Photo
ലാലു പ്രസാദ് യാദവ് (PTI Photo)
SHARE

പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കും എതിരായ ഐആർസിടിസി അഴിമതി കേസിൽ വിചാരണ നടപടികളിലേക്കു കടക്കാൻ ഡൽഹി ഹൈക്കോടതി സിബിഐക്ക് അനുമതി നൽകി. കേസിൽ 2018ൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും പ്രതികൾക്കെതിരായ കുറ്റം ചുമത്തുന്നതിനായുള്ള വാദം തുടങ്ങിയിരുന്നില്ല.

ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങി 11 പേരാണ് കേസിലെ പ്രതിപ്പട്ടികയിൽ. റെയിൽവേ ഉദ്യോഗസ്ഥരായ മൂന്നു പ്രതികൾ 2019ൽ വിചാരണ നടപടികൾക്കെതിരെ കോടതിയെ സമീപിച്ചതിനാൽ തുടർ നടപടികൾ തടസപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണു കേസെടുത്തതെന്നായിരുന്നു തടസവാദം. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നു അറ്റോർണി ജനറൽ 2020 മാർച്ചിൽ നിയമോപദേശം നൽകിയിരുന്നു.

ഐആർസിടിസി അഴിമതിയിൽ 2017ലാണ് സിബിഐ കേസെടുത്തത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ഐആർസിടിസി കരാറുകൾ അനുവദിക്കുന്നതിനു പകരമായി ലാലു കുടുംബാംഗങ്ങൾക്ക് നിസാര വിലയ്ക്ക് ഭൂമി കൈമാറിയെന്നതാണ് കേസ്.

English Summary: IRTC Scam: CBI Gets Permission From Delhi HC for Trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA