‘പൊറോട്ടയല്ല...കുഴിമന്തിയാണ് ബെസ്റ്റ്’; രാഹുലിനെ അപമാനിച്ച് ഡിവൈഎഫ്‌ഐ ബാനർ

cpm-banner-pathanamthitta
രാഹുലിനെതിരായ ഡിവൈഎഫ്ഐയുടെ പോസ്റ്റർ (Photo: Facebook/ VT Balram)
SHARE

മലപ്പുറം∙ പെരിന്തൽമണ്ണ ഏലംകുളത്ത് രാഹുല്‍ ഗാന്ധിയെ അപമാനിച്ച് ഡിവൈഎഫ്‌ഐ ബാനര്‍. ‘പൊറോട്ടയല്ല പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്’ എന്നാണ് ബാനര്‍. ഏലംകുളം കമ്മിറ്റിയാണ് സിപിഎം ഓഫിസിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്. ഇത് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ അപമാനിക്കുന്നതാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ടി. ബൽറാം പറഞ്ഞു. ‘കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ’ എന്ന കുറിപ്പോടെ ബൽറാം ചിത്രം പങ്കുവച്ചിട്ടുണ്ട്.

നേരത്തെയും സിപിഎം നേതാക്കൾ യാത്രയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകളും പോസ്റ്ററുകളും ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐയുടെ ബോർഡ് പ്രത്യക്ഷപ്പെട്ടത്.

English Summary: DYFI banner against Rahul Gandhi's Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}