ജോഡോ യാത്ര വിഭജനത്തിനെതിരെയുള്ള പോരാട്ടത്തിന് ഊർജം പകരും: കെ.സുധാകരൻ

K Sudhakaran, Bharat Jodo Yatra
കെ.സുധാകരൻ പദയാത്രികർക്ക് കിറ്റ് നൽകുന്നു.
SHARE

മലപ്പുറം∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യം ഇന്ന് നേരിടുന്ന വിഭജനത്തിനെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ ഊർജം പകരുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ജോഡോ യാത്രയുടെ ഭാഗമായ ദേശീയ, സംസ്ഥാന പദയാത്രികർക്ക് കെപിസിസിയുടെ നേതൃത്വത്തിൽ പദയാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ അടങ്ങുന്ന കിറ്റ് നൽകിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ വീണ്ടെടുക്കുന്നതിനുള്ള യാത്രയുടെ ഭാഗമായ എല്ലാവർക്കും അഭിവാദ്യങ്ങൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ പുലാമന്തോളിൽനിന്നും ആരംഭിച്ച പദയാത്രയുടെ രാവിലത്തെ പര്യടനം സമാപിച്ചപ്പോഴാണ് കിറ്റ് കൈമാറിയത്. കുട, മരുന്നുകൾ, ടവ്വൽ തുടങ്ങിയ പത്തോളം സാധനങ്ങൾ അടങ്ങിയതാണ് കിറ്റ്. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു. കേരളത്തിലൂടെ പദയാത്ര കടന്നുപോയപ്പോൾ ഉണ്ടായത് മികച്ച അനുഭവമാണെന്ന് ദേശീയ പദയാത്രികർ പ്രതികരിച്ചു.

English Summary: K Sudhakaran on Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA