ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കലക്ടർമാർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കലക്ടർമാരുടെയും വകുപ്പു മേധാവികളുടെയും യോഗത്തിലായിരുന്നു വിമർശനം. ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ നിർദേശിക്കുന്ന വിഷയങ്ങളിൽ കൃത്യമായ ഫോളോഅപ് ഉണ്ടാകുന്നില്ല. എഡിഎം ഉൾപ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാൻ പറയുന്ന കാര്യങ്ങളും ചില കലക്ടർമാർ അറിയിക്കാറില്ല. കലക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്നു പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് ചൂണ്ടിക്കാട്ടി. ഇക്കാര്യം അടിയന്തരമായി പരിഹരിക്കണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചു.

English Summary: CM Pinarayi Vijayan slams District Collectors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com