ADVERTISEMENT

തിരുവനന്തപുരം ∙ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിക്കിടെ നടിമാരെ ക്രൂരമായ വിധത്തില്‍ അതിക്രമിച്ചു എന്നുള്ള വാര്‍ത്ത വളരെയേറെ ആശങ്കയുണ്ടാക്കുന്നതും അപലപനീയവുമാണെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി. സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.

ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതു കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടതാണ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്കു സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവണം. കോഴിക്കോട്ടെ സംഭവത്തില്‍ പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

സിനിമാ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിലാണു യുവനടിമാർക്കു നേരെ ലൈംഗികാതിക്രമമുണ്ടായത്. തിരക്കിനിടയിൽ ഒരു നടി അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 9.30നു ശേഷമായിരുന്നു സംഭവം. ‘സാറ്റർഡേ നൈറ്റ്’ എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവർത്തകരും വൈകിട്ട് 7ന് മാളിൽ എത്തിയത്. കവാടത്തിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. 9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചത്.

English Summary: Kerala Women's Commission Chairperson P Sathidevi comments on sexual harassment against actresses at Kozhikkode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com