ADVERTISEMENT

തിരുവനന്തപുരം∙ നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 4,5 തീയതികളില്‍ സര്‍ക്കാര്‍ അവധിയാണ്.

ദുർഗാഷ്ടമി ദിനമായ ഒക്ടോബർ 3ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രഫഷനൽ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

English Summary: October 3rd holiday for all educational institutions in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com