ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) അപേക്ഷ തള്ളിയത്. പ്രതിക്കു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൂട്ടു പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. സ്ഫോടക വസ്തു എറിയാൻ പ്രതി എത്തിയ സ്കൂട്ടർ കണ്ടെത്തേണ്ടതുണ്ട്. പൊട്ടാസ്യം ക്ലോറൈഡ് ചേർത്താണ് സ്ഫോടക വസ്തു നിർമിച്ചത്. ഇത്തരം ചെറിയ സ്ഫോടനത്തിൽനിന്നാണ് നൂറുകണക്കിനു പേരുടെ ജീവൻ നഷ്ടമായ പുറ്റിങ്ങൽ ദുരന്തം ഉണ്ടായത്. പ്രതി ചെയ്ത പ്രവൃത്തി ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ജിതിൻ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നു പ്രതിഭാഗം വാദിച്ചു. സാധാരണക്കാരനായ ജിതിനു തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ല. 180 സിസിടിവികളുടെ ദൃശ്യം പരിശോധിച്ചിട്ടും ഹെൽമെറ്റ് പോലും ധരിക്കാതിരുന്ന പ്രതിയുടെ മുഖം എന്തുകൊണ്ട് പൊലീസ് തിരിച്ചറിഞ്ഞില്ലെന്നും പ്രതിഭാഗം വാദിച്ചു. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. കോൺഗ്രസ് ഓഫിസുകൾ തകർത്തതിന്റെ വൈരാഗ്യത്തിലാണ് ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ പ്രതി എകെജി സെന്റർ ആക്രമിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കേസ്.

English Summary: AKG attack case: Court rejected Jithin's bail plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com