ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് നിരത്തിലിറക്കുന്ന എട്ടു സീറ്റ് വാഹനങ്ങളിൽ ആറ് എയർബാഗ് നിർബന്ധമാക്കാനുള്ള തീയതി കേന്ദ്ര സർക്കാർ നീട്ടി. 2023 ഒക്ടോബർ ഒന്നു മുതലാകും ഇത് പ്രാബല്യത്തിലാകുകയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

ഈ വർഷം ഒക്ടോബർ ഒന്നു മുതൽ ഇത് നടപ്പാക്കാനാണ് നേരത്തെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എട്ട് പേർക്കു യാത്ര ചെയ്യാവുന്ന എം–1 വിഭാഗത്തിൽ ആറ് എയർബാഗ് നിർബന്ധമാക്കണമെന്ന കരട് നിർദ്ദേശം 2022 ജനുവരി 14 നാണ് കേന്ദ്രം പുറത്തിറക്കിയത്. അനുബന്ധ വസ്തുക്കൾ ലഭിക്കുന്നതിൽ ആഗോള വിതരണ ശൃംഖലയിലെ പരിമിതികൾ കണക്കിലെടുത്താണ് നിർദേശം നടപ്പിലാക്കാനുള്ള സമയം നീട്ടിയതെന്ന് കേന്ദ്ര ഗതാഗത മന്ത്രി ട്വീറ്റ് ചെയ്തു. വിലയോ വേരിയന്റോ പരിഗണിക്കാതെ മോട്ടർ വാഹനങ്ങളിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും നിതിൻ ഗഡ്കരി കുറിച്ചു.

2022 ഒക്‌ടോബർ 1ന് ശേഷം പുറത്തിറക്കുന്ന എം-1 വിഭാഗത്തിലെ വാഹനങ്ങളിൽ മുൻനിരയിലെ ഔട്ട്‌ബോർഡ് സീറ്റിങ് പൊസിഷനിൽ ഇരിക്കുന്നവർക്ക് ഓരോന്നു വീതം ടു സൈഡ് /സൈഡ് ടോർസോ എയർ ബാഗുകൾ, ഔട്ട്‌ബോർഡ് സീറ്റിങ് പൊസിഷനുകളിൽ ഇരിക്കുന്നവർക്ക് ഒരോന്നു വീതം ടു സൈഡ് കർട്ടൻ/ട്യൂബ് എയർ ബാഗുകൾ എന്നിവ ഘടിപ്പിക്കണം എന്നു നിർദേശിക്കുന്ന കരട് വിജ്ഞാപനമാണ് അന്നു പുറത്തിറക്കിയത്.

പാര്‍ശ്വ ആഘാതത്തിൽനിന്ന് യാത്രികരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്, 1989 ലെ കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങൾ (സിഎംവിആർ) ഭേദഗതി ചെയ്തുകൊണ്ട് സുരക്ഷാ സവിശേഷതകൾ വർധിപ്പിക്കാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

English Summary: Six airbags mandatory in eight-seater cars from October 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com