ആർജെഡി ദേശീയ അധ്യക്ഷനായി ലാലു പ്രസാദ് യാദവ്; എതിരില്ലാതെ തിരഞ്ഞെടുപ്പ്

Lalu Prasad Yadav (PTI Photo)
ലാലു പ്രസാദ് യാദവ് (ചിത്രം: പിടിഐ)
SHARE

പട്ന ∙ ആർജെഡി ദേശീയ അധ്യക്ഷനായി ലാലു പ്രസാദ് യാദവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിനായി ലാലു മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നു സംഘടനാ തിരഞ്ഞെടുപ്പു വരണാധികാരി ഉദയ് നാരായൺ ചൗധരി അറിയിച്ചു. സംഘടനാ തിരഞ്ഞെടുപ്പു വിജ്ഞാപന പ്രകാരം ഒക്ടോബർ ഒൻപതിനായിരുന്നു ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ്. ലാലുവിന് എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് ഒഴിവായി.

ലാലുവിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തുവെന്ന ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 10നു ഡൽഹിയിൽ ചേരുന്ന പാർട്ടി ദേശീയ കൗൺസിലിലുണ്ടാകും. ആർജെഡി 1997ൽ രൂപീകരിച്ചതു മുതൽ ലാലു പ്രസാദ് യാദവാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത്. പന്ത്രണ്ടാം തവണയാണ് ലാലു പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

English Summary: Lalu Prasad Yadav elected as RJD national president unopposed for the 12th time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}