മലപ്പുറം∙ ആനക്കയം കാഞ്ഞമണ്ണയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. ഓട്ടോ ഡ്രൈവർ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മൽ അബ്ദുൽ ഹമീദ് (കുഞ്ഞുട്ടി 56), യാത്രക്കാരൻ മങ്കട പള്ളിപ്പുറം ചീരക്കുഴിയിൽ പൊട്ടേങ്ങൽ ഉസ്മാൻ (62) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 8.45നാണ് സംഭവം.
ഓട്ടോ വള്ളിക്കാപ്പറ്റയിൽനിന്ന് മഞ്ചേരിയിലേക്കും കാർ പെരിന്തൽമണ്ണയിലേക്കും പോവുകയായിരുന്നു. പൂച്ച കുറകെ ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്.
English Summary: Accident death, Malappuram