ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് ഒക്ടോബർ 1 മുതൽ അനിശ്ചിതകാല സമരത്തിന് നോട്ടിസ് നൽകിയ സാഹചര്യത്തിൽ സർവീസുകളെ ബാധിക്കാതിരിക്കാനായി പുറത്തുനിന്നുള്ള ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പട്ടിക കെഎസ്ആർടിസി തയാറാക്കുന്നു. നിലവിൽ കാലാവധി കഴിഞ്ഞ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകിയാണ് ലിസ്റ്റ് തയാറാക്കുന്നത്.

കാലാവധി കഴിഞ്ഞ ലിസ്റ്റിൽ ഉൾപ്പെട്ട താൽപര്യമുള്ളവർ, പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം എത്രയും വേഗം തൊട്ടടുത്തുള്ള കെഎസ്ആർടിസി യൂണിറ്റുമായി ബന്ധപ്പെടണമെന്ന് സിഎംഡി അറിയിച്ചു. ഒരു ഡ്യൂട്ടിക്ക് ‌ 715 രൂപ എന്ന നിലയിൽ ദിവസവേതന വ്യവസ്ഥയിലാണ് നിയമനം. നിലവിൽ പ്രഖ്യാപിച്ച സമരകാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനാണ് നടപടി.

വരും ദിവസങ്ങളിൽ പൂജ, നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ബസുകളും ജീവനക്കാരെയും ക്രമീകരിച്ചു. സുരക്ഷയ്ക്കും സുഗമമായ നടത്തിപ്പിനുമായി പൊലീസ്/ജില്ലാ ഭരണകൂടങ്ങളുടെ സഹായവും ഉറപ്പാക്കി.

English Summary: KSRTC Considers Drivers and Conductors in Expired PSC List as an Alternative way During Strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com