ഖർഗെയും തരൂരും പ്രബലർ; ആർക്കു വോട്ടു ചെയ്യണമെന്ന് നിർദേശിക്കില്ല: കെപിസിസി

shashi-tharoor-and-mallikarjun-kharge
ശശി തരൂർ, മല്ലികാർജുൻ ഖർഗെ
SHARE

തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ടുചെയ്യണമെന്ന് നിർദേശിക്കില്ലെന്ന് കെപിസിസി. മത്സര രംഗത്തുള്ള മല്ലികാർജുൻ ഖർഗെയും ശശി തരൂരും പ്രബലരാണ്. യുക്തിക്കനുസരിച്ച് ആർക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാമെന്നും കെപിസിസി അറിയിച്ചു.

ഹൈക്കമാൻഡിന്റെ പിന്തുണയോടെയാണ് മല്ലികാർജുൻ ഖർഗെ മത്സര രംഗത്തെത്തിയിരിക്കുന്നത്. ജി 23 നേതാക്കളുടെ പിന്തുണയും ഖർഗെ നേടിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നുൾപ്പെടെ വലിയ പിന്തുണ ശശി തരൂരിനുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ പിന്തുണയുമായി പരസ്യമായി രംഗത്തെത്തി. നാമനിർദേശ പത്രികയിൽ ഒപ്പിടുകയും ചെയ്തു. എം.കെ.രാഘവൻ എംപി, കെ.സി.അബു, തമ്പാനൂർ രവി തുടങ്ങിയവരും ശശി തരൂരിന്റെ പത്രികയിൽ ഒപ്പുവച്ചിട്ടുണ്ട്. അതേ സമയം, എ.കെ.ആന്റണി ഉൾപ്പെടെയുള്ളവരുടെ പിന്തുണ മല്ലികാർജുൻ ഖർഗെയ്ക്കാണ്. 

English Summary: KPCC on congress president election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}