മുഖ്യമന്ത്രിയാകാൻ തിടുക്കമില്ല; വിവാദം വേണ്ട: ആർജെഡി നേതാക്കളോട് തേജസ്വി

Tejashwi Yadav (Photo - Twiitter/@yadavtejashwi)
തേജസ്വി യാദവ് (Photo - Twiitter/@yadavtejashwi)
SHARE

പട്ന ∙ മുഖ്യമന്ത്രിയാകാൻ തനിക്കു തിടുക്കമില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഭാവി മുഖ്യമന്ത്രി വിഷയത്തിൽ വിവാദമുണ്ടാക്കരുതെന്ന് ആർജെഡി നേതാക്കളെ തേജസ്വി വിലക്കി. തേജസ്വി 2023ൽ മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് ആർജെഡി നേതാക്കളായ ജഗദാനന്ദ സിങ്ങും ഭായി വീരേന്ദ്രയും പരസ്യ പ്രസ്താവന നടത്തിയതു മുന്നണിക്കുള്ളിൽ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. 

മക്കളുടെ വിവാഹം ഒരിക്കലും നടക്കില്ലെന്ന് ആശങ്കപ്പെടുന്ന അച്ഛന്റെ വെപ്രാളമാണ് ജഗദാനന്ദ സിങ്ങിന്റെ വാക്കുകളിലെന്നാണ‌ു ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര ഖുശ്വാഹ തിരിച്ചടിച്ചത്. എന്നാൽ, തനിക്കു വ്യക്തിപരമായ മോഹങ്ങളില്ലെന്നും പിന്തുണയ്ക്കുന്നവർ ചിലപ്പോൾ അതിരു വിടുന്നതാണെന്നും തേജസ്വി വിശദീകരിച്ചു. 

ഭാവി മുഖ്യമന്ത്രിയാരെന്നു ചിന്തിക്കേണ്ട സമയമിതല്ലെന്നും ഫാഷിസ്റ്റ് ശക്തിയായ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ബിഹാറിലുണ്ടായ വിജയം ദേശീയ തലത്തിലും ആവർത്തിക്കണം. ബിഹാറിൽ നിതീഷ് കുമാറാണു മഹാസഖ്യത്തിന്റെ നേതാവെന്നും തേജസ്വി പറഞ്ഞു.

English Summary: Not in a hurry to become CM of Bihar: Tejashwi Yadav dismisses RJD's speculations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}