ഭാരത് ജോഡോ: കർണാടകയിലെ യാത്രയിൽ പങ്കെടുക്കാൻ സോണിയയും പ്രിയങ്കയും

Sonia Gandhi
SHARE

ന്യൂഡൽഹി∙ വ്യാഴാഴ്ചത്തെ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് റിപ്പോർട്ട്. നിലവിൽ കർണാടകയിലൂടെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര കടന്നുപോകുന്നത്. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും യാത്രയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.

മാണ്ഡ്യയിൽ വച്ചായിരിക്കും സോണിയ ഗാന്ധി യാത്രയിൽ ചേരുക. സോണിയ നാളെ കർണാടകയിൽ എത്തും. സോണിയയും പ്രിയങ്കയും കർണാടകയിലെ യാത്രയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നേരത്തേ അറിയിച്ചിരുന്നു.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ പദയാത്ര വെള്ളിയാഴ്ചയാണ് കർണാടകയിൽ പ്രവേശിച്ചത്. 21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കർണാടകയിലൂടെ കടന്നുപോകും. അഞ്ചു മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് യാത്ര അവസാനിക്കുക.

English Summary: Sonia Gandhi To Join Congress's Bharat Jodo Yatra On Thursday: Sources
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}