തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മല്ലികാര്‍ജുന്‍ ഖർഗെയ്ക്ക് പരസ്യപിന്തുണ നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ. പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവര്‍ നിലപാടെടുക്കരുതെന്നും സുധാകരന്റെ പിന്തുണ വ്യക്തിപരമാണെന്നും തരൂർ പറഞ്ഞു.
വലിയ നേതാക്കളുടെ പിന്തുണ താൻ പ്രതീക്ഷിക്കുന്നില്ലെന്നും സാധാരണ പ്രവർത്തകരിലും യുവനിരയിലുമാണു പ്രതീക്ഷയെന്നും തരൂർ കൂട്ടിച്ചേർത്തു. അംഗങ്ങൾ മനഃസാക്ഷിക്ക് അനുസരിച്ചു വോട്ട് ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
English Summary: Congress president election: Shashi Tharoor conducts campaign