‘പരസ്യവിമര്‍ശനം കമ്യൂണിസ്റ്റ് രീതിയല്ല; സ്വന്തം താൽപര്യം വലുതെന്ന് ചിന്തിക്കുന്നവരെ പാര്‍ട്ടി തിരുത്തും’

kanam-rajendran-98
കാനം രാജേന്ദ്രൻ
SHARE

തിരുവനന്തപുരം∙ സ്വന്തം താല്‍പര്യം വലുത് എന്ന് ചിന്തിക്കുന്നവരെ പാര്‍ട്ടി തിരുത്തുമെന്ന് മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന്‍ മനോരമ ന്യൂസിനോട്. പരസ്യവിമര്‍ശനം കമ്യൂണിസ്റ്റ് രീതിയല്ലെന്നും പുതിയ കൗണ്‍സില്‍ അതു പരിശോധിക്കുമെന്നും കാനം പറഞ്ഞു. ബിജിമോളെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താത്തത് ജില്ലാ ഘടകം നിര്‍ദേശിക്കാത്തതിനാലാണെന്നും കാനം പറഞ്ഞു.

പാര്‍ട്ടിയില്‍ പിടിമുറുക്കിയ കാനം എതിര്‍ചേരി നടത്തിയ നീക്കങ്ങള്‍ കമ്യൂണിസ്റ്റ് ശൈലിയല്ലെന്നു വ്യക്തമാക്കുകയാണ്. സ്വന്തം താൽപര്യമാണ് വലുതെന്നു ചിന്തിക്കുന്നവരെ പാര്‍ട്ടി തിരുത്തുമെന്നും കാനം പറഞ്ഞു. സമ്മേളനം തുടങ്ങാനിരിക്കെ സി.ദിവാകരന്‍ നടത്തിയ പരസ്യപ്രതികരണമാണു വിഭാഗീയത തുറന്നുകാട്ടിയത്.

ദിവാകരന്‍റെയും ഇസ്മയിലിന്‍റെയും പരസ്യപ്രതികരണങ്ങള്‍ പുതിയ കൗണ്‍സില്‍ പരിശോധിക്കുമെന്ന കാനത്തിന്‍റെ വാക്കുകള്‍ അച്ചടക്കനടപടിയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്. കാനം പക്ഷത്തെ പ്രമുഖയായ ഇ.എസ്.ബിജിമോളെ എതിര്‍ചേരി വെട്ടിനിരത്തിയതില്‍ സംസ്ഥാന നേതൃത്വത്തിന് ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  ‍

English Summary: Public criticism is not a communist way says Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA