ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷം നേതാക്കൾ ആഘോഷിച്ചത് വേറിട്ട രീതിയിൽ. ജനങ്ങൾക്ക് മദ്യക്കുപ്പിയും കോഴിയും സമ്മാനിച്ചാണ് ആഘോഷം പുതുമയുള്ളതാക്കിയത്. മുതിര്‍ന്ന ടിആര്‍എസ് നേതാവ് രാജനല ശ്രീഹരിയുടെ നേതൃത്വത്തിലാണ് മദ്യവും കോഴിയും വിതരണം ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കെസിആറിന്റെയും മകന്റെയും കട്ടൗട്ടുകളിൽ മാലയിട്ട ശേഷമായിരുന്നു ആഘോഷം. ദേശീ‌യ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കെസിആറിനു വേണ്ടി പ്രാർഥിക്കണമെന്നും നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. 200 കുപ്പികളും 200 കോഴികളുമാണ് വിതരണം ചെയ്തത്. ദസറ ആഘോഷത്തിന്‍റെ ഭാഗമായി മദ്യവിതരണം നടത്തിയതാണെന്നാണ് രാജനല ശ്രീഹരിയുടെ വിശദീകരണം.

വർഷങ്ങളായി മൂന്നാം മുന്നണി സ്വപ്നങ്ങളുമായി സജീവമാണ് കെസിആർ. കോൺഗ്രസിനെ മാറ്റിനിർത്തി പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് റാവുവിന്റെ സ്വപ്നം. ഇതിനായി കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കെസിആർ കൂടിക്കാഴ്ച നടത്തിയിരുന്നു.

English Summary: TRS leader distributes liquor, live chicken to locals ahead of KCR's national party launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com