ADVERTISEMENT

ആലപ്പുഴ∙ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ പൂങ്കാവ് ഇട്ടിക്കുന്നത്ത് പരേതനായ ചോറിയുടെ മകൻ ജോസി (52) ആണ് മരിച്ചത്. പാതിരപ്പളളി പടിഞ്ഞാറ് പഴയകാട് പാർക്കിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

അപകടത്തെ തുടർന്ന് തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. എപ്രേസിയയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കൾ: ബിൻസി, പ്രിൻസി. മരുമകൻ: പ്രിൻസ്.

English Summary: 52 Year Old Man Died After Falling From top of a Building in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com