കൊയിലാണ്ടിയില്‍ കടപ്പുറത്ത് അതിഥി തൊഴിലാളിയെ കഴുത്തില്‍ ബെല്‍റ്റ് കുരുക്കി കൊന്നു

Koyilandi Murder |
പൊലീസിന്റെ പിടിയിലായവർ.
SHARE

കോഴിക്കോട്∙ കൊയിലാണ്ടി മായന്‍ കടപ്പുറത്ത് പുലിമൂട്ടില്‍ മദ്യലഹരിയില്‍ മൂന്ന് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ വഴക്കില്‍ ഒരാളെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി കൊന്നു. അസം സ്വദേശികള്‍ തമ്മിലാണ് മദ്യപാനത്തെത്തുടർന്ന് അടിയുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘം ബെല്‍റ്റ് കഴുത്തില്‍ കുരുക്കിയ നിലയില്‍ പുലിമുട്ട് കല്ലിനിടയില്‍നിന്ന് ഒരാളെ കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി ഗവൺമെന്റ് ആശുപത്രിയിൽ.

സ്ഥലത്തുനിന്ന് പ്രതിയെന്നു സംശയിക്കുന്ന ലക്ഷി ബ്രഹ്മയെന്ന അസം സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റ് രണ്ടുപേരെയും പിടികൂടിയിട്ടുണ്ട്. ഇവര്‍ എല്ലാവരും ഹാര്‍ബറില്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്.

English Summary: Migrant laborer killed in Koyilandi
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}