ബെംഗളൂരു∙ രാത്രിയിൽ നിർത്താതെ കുരച്ച നായയെ മൂന്ന് യുവാക്കൾ തല്ലിച്ചതച്ചു. ഈസ്റ്റ് ബെംഗളുരു മഞ്ജുനാഥ ലേയൗട്ടില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
അയൽവീട്ടിലെ നായയെയാണ് രജത്, രാഹുല്‍ രോഹിത് എന്നിവര്‍ ചേർന്ന് ക്രൂരമായി ആക്രമിച്ചത്. കാലുകള്‍ കൂട്ടിക്കെട്ടിയതിനുശേഷം മരത്തടി ഉപയോഗിച്ച് ക്രൂരമായി തല്ലുകയായിരുന്നു. വേദനകൊണ്ടു പുളയുന്ന നായ തറയിലൂടെ നിരങ്ങിനീങ്ങുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. തടയാനെത്തിയ ഉടമയെ സംഘം വിലക്കുന്നുണ്ട്. ഉടമ നൽകിയ പരാതിയിലാണ് കെ.ആര്‍.പുരം പൊലീസ് കേസെടുത്തത്.
English Summary: Three arrested in Bengaluru for beating dog