കണ്ണൂരിൽ ചാക്കിൽ കെട്ടി ഓവുചാലിൽ ഒളിപ്പിച്ച മാരകായുധങ്ങൾ പിടികൂടി

kannuir-weapons-found
കണ്ണൂർ ചാക്കാടുനിന്നു കണ്ടെടുത്ത മാരകായുധങ്ങൾക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥർ
SHARE

കണ്ണൂർ∙ വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടുനിന്നു വടിവാളുകൾ ഉൾപ്പെടെ നിരവധി മാരകായുധങ്ങൾ കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ മാരകായുധങ്ങൾ കണ്ടെത്തിയത്.

ഏഴു വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ. മുഴക്കുന്ന് എസ്ഐ ഷിബു, എസ്ഐ നാസർ പൊയിലൻ, എഎസ്ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആയുധങ്ങൾ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണം ആരംഭിച്ചു.

English Summary: Weapons Found at Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}