ADVERTISEMENT

പാലക്കാട് ∙ കൊടുന്തിരപ്പുള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നവക്കോട് സ്വദേശി ഹക്കീമാണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെ സുഹൃത്ത് റിഷാദാണ് ഹക്കീമിനെ ആക്രമിച്ചത്. കുത്തിയ ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാളെ പാലക്കാട് നഗരത്തിൽനിന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാക്കുതർക്കത്തിനിടെ റിഷാദ് കയ്യിലിരുന്ന കത്തിയെടുത്ത് ഹക്കിമിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റാണ് ഹക്കിമിന്റെ മരണം. കുത്തേറ്റ ഉടൻ സുഹൃത്തുക്കൾ ചേർന്ന് ഹക്കിമിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Englsh Summary: Youth Stabbed To Death In Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com