കൊച്ചിയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; റെയിൽവേ സ്റ്റേഷനിൽ ‘കാത്തിരുന്ന്’ പിടിച്ചു

Youths held with hashish oil Kochi | Photo: Manorama News
1) സുജിൽ, അൻസാൽ, 2) പിടികൂടിയ ഹാഷിഷ് ഓയില്‍ (ചിത്രം: മനോരമ ന്യൂസ്)
SHARE

കൊച്ചി ∙ നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം ഇഎസ്ഐ ആശുപത്രി ഭാഗത്തുനിന്ന് 2.65 കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിലായി. പനങ്ങാട് സ്വദേശികളായ സുജിൽ, അൻസാൽ എന്നിവരാണ് പിടിയിലായത്. സിറ്റി പൊലീസിന്റെ നാർകോട്ടിക് വിഭാഗവുമായി ചേർന്നാണ് പൊലീസ് നടപടി. ആന്ധ്രാപ്രദേശിൽനിന്നു വാങ്ങി കൊച്ചിയിൽ വിതരണത്തിനായി കൊണ്ടുവന്ന ഹാഷിഷ് ഓയിലാണ് ഇവരിൽനിന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള യുവാക്കൾ ആന്ധ്രയിലേക്കു പുറപ്പെട്ടപ്പോൾ മുതൽ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മലബാർ എക്സ്പ്രസിൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് ഇവർക്കായി വലവിരിച്ചിരുന്നു.

ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ പിടിച്ചിട്ടതോടെ സൗത്തിൽ ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും ട്രെയിനിന്റെ പിന്നിൽനിന്ന് ഇറങ്ങി സ്റ്റേഷനിലേക്കു വരാതെ ഇഎസ്ഐ ഭാഗത്തേക്കു വരുമ്പോൾ അവിടെ വച്ചാണ് പിടികൂടിയത്.

English Summary: Youths held with hashish oil in Kochi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA