‘ഞാൻ ഉറങ്ങുകയായിരുന്നു’; ടൂർ ഓപ്പറേറ്റ‌റെന്ന് കള്ളം പറഞ്ഞ് രക്ഷപ്പെട്ട് ജോമോൻ– വിഡിയോ

jomon-speaks-to-manorama-news
ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ (ടിവി ദൃശ്യം)
SHARE

പാലക്കാട് ∙ വടക്ക‍ഞ്ചേരി ബസ് അപകടത്തിനു പിന്നാലെ, ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ, ടൂർ ഓപ്പറേറ്ററാണെന്നും ഒന്നും അറിഞ്ഞില്ലെന്നും വ്യക്തമാക്കി അപകടസ്ഥലത്തുനിന്നും രക്ഷപ്പെടുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന്. അപകടസ്ഥലത്തു വച്ച് എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞ മനോരമ ന്യൂസ് റിപ്പോർട്ടറോടാണ്, താൻ ടൂർ ഓപ്പറേറ്ററാണെന്നും അപകടം നടക്കുമ്പോൾ ഉറങ്ങുകയായിരുന്നുവെന്നും ജോമോൻ കള്ളം പറഞ്ഞത്.

ജോമോനെ ഏതാനും പേർ ചേർന്ന് കൂട്ടിക്കൊണ്ടു പോകുന്നതും വിഡിയോയിൽ കാണാം. അപകടത്തിനു പിന്നാലെ ആശുപത്രിയില്‍നിന്ന് രക്ഷപെട്ട് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ജോമോനെ പൊലീസ് പിടികൂടിയിരുന്നു. ചവറയിൽ നിന്നാണ് ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വടക്കഞ്ചേരി പൊലീസ് ജോമോനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

‌ജോമോനെ രക്ഷപെടാന്‍ സഹായിച്ച രണ്ട് സുഹൃത്തുക്കളും പിടിയിലായി. ഇതിനിടെയാണ് അപകടസ്ഥലത്തുനിന്ന് ജോമോൻ രക്ഷപ്പെടുന്ന വിഡിയോ പുറത്തുവന്നത്. ബസ് ഓടിച്ചിരുന്നത് ആരാണ് എന്നതിനെക്കുറിച്ച് അവ്യക്തത നിലനിൽക്കെയാണ് കള്ളം പറഞ്ഞ് ജോമോൻ രക്ഷപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞ പൊലീസ് സംഘത്തോടും ഡ്രൈവറാണെന്ന കാര്യം ജോമോൻ മറച്ചുവച്ചു.

ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും ചെറിയ പരുക്കേയുള്ളൂവെന്ന് പറഞ്ഞ് ജോമോൻ ഒഴിഞ്ഞു മാറിയെന്നും മനോരമ ന്യൂസ് സംഘം വ്യക്തമാക്കുന്നു. അപകടസ്ഥലത്തു വച്ച് ‘എന്താണ് സംഭവിച്ചത്’ എന്ന് ആരാഞ്ഞ റിപ്പോർട്ടറോട് ജോമോൻ പ്രതികരിച്ചത് ഇങ്ങനെ: ‘‘എനിക്ക് അറിയില്ല ചേട്ടാ. ഞാൻ ഉറങ്ങുവാരുന്നു. എനിക്ക് അറിയില്ല’ – ഇതും പറഞ്ഞ് ജോമോൻ നടന്നുനീങ്ങുന്നതാണ് വിഡിയോയിലുള്ളത്. ‘ആളെയൊന്നു വിടൂ ചേട്ടാ’ എന്നു പറഞ്ഞ് ചിലർ ജോമോനെ അപകടസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടു പോകുന്നതും വിഡിയോയിൽ കാണാം.

അതേസമയം, രാത്രി 11.30ന് അപകടമുണ്ടായ ശേഷം 12.30ന് മനോരമ ന്യൂസ് സംഘം സ്ഥലത്ത് എത്തുമ്പോഴും ജോമോൻ അവിടെയുണ്ടായിരുന്നുവെന്ന് റിപ്പോർട്ടർ വ്യക്തമാക്കുന്നു. ഒരു മണി വരെ അപകടസ്ഥലത്ത് ഒരു ആംബുലൻസിലാണ് ജോമോൻ ഇരുന്നത്. ആശുപത്രിയിൽ പോകാൻ വടക്കഞ്ചേരി സിഐ ഉൾപ്പെടെയുള്ള പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും ബസിനുള്ളിലെ എല്ലാ യാത്രക്കാരെയും മാറ്റിയ ശേഷം പോകാം എന്നായിരുന്നു ജോമോന്റെ ആദ്യ മറുപടി. പിന്നീട് ആശുപത്രിയിൽ പോകേണ്ടതില്ലെന്നും പരുക്ക് സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്തുകൊള്ളാമെന്നും പറഞ്ഞാണ് ജോമോൻ മുങ്ങിയത്.

English Summary: Tourist Bus Driver Jomon Escapes From Accident Spot - Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA