രാവണന്റെ കോലം കത്തിച്ചു; വെടിയുതിർത്ത പോലെ തീഗോളങ്ങൾ ആൾക്കൂട്ടത്തിലേക്ക്: വിഡിയോ

ravan-dahan
രാവണന്റെ കോലം കത്തുന്നു (ഇടത്). ആൾക്കൂട്ടത്തിലേക്ക് തീ പടരുന്നു (വലത്)
SHARE

മുസാഫർനഗർ (യുപി)∙ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നതിനിടെ ആൾക്കൂട്ടത്തിലേക്കും തീ പടർന്നു. ബുധനാഴ്ച രാത്രി മുസാഫർനഗറിലെ സർക്കാർ കോളജ് ഗ്രൗണ്ടിലാണ് സംഭവം. രാവണന്റെ കോലം കത്തുന്നതിനിടയ്ക്ക് തീ ഗോളങ്ങൾ വെടിയുതിർത്തപോലെ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞെത്തുകയായിരുന്നു. രണ്ടു തവണയായാണ് തീ എത്തിയത്. ജനങ്ങൾക്കൊപ്പം പൊലീസ് പേടിച്ച് ഓടുന്നത് വിഡിയോയിൽ കാണാം. തീ കത്തിച്ചതിൽ രാവണൻ പ്രതിഷേധം അറിയിച്ചതാണെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഹരിയാനയിലെ യമുനാനഗറിൽ രാവണ ദഹനത്തിനിടെ കോലം ആൾക്കൂട്ടത്തിനിടയ്ക്ക് മറിഞ്ഞു. കൈതൽ ജില്ലയിലും സമാനമായ സംഭവം ഉണ്ടായി.

English Summary: Video: They Set Fire To Ravan On Dussehra Night. He Decided To Fire Back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}