സച്ചിൻദേവ് എംഎൽഎയുടെ കാർ സ്കൂട്ടറിൽ ഇടിച്ചു; അച്ഛനും മകൾക്കും പരുക്ക്

Sachin-Dev-1248-10
സച്ചിൻ ദേവ്
SHARE

കോഴിക്കോട് ∙ കെ.എം.സച്ചിൻദേവ് എംഎൽഎയുടെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും പരുക്ക്. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം.

പറമ്പിൽ കടവ് മഖാമിൽ സിയാറത്തിനായി പോകുകയായിരുന്നു പിതാവും മകളും. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരും സ്കൂട്ടറിനു അടിയിലായിപ്പോയി. ആബിത്തിനു ഇടതു കൈക്കും മകൾക്ക് ഇടതു കാലിനുമാണ് പരുക്ക്. എംഎൽഎയെ കൂട്ടാനായി വീട്ടിലേക്കു പോകുകയായിരുന്നു കാർ. പരുക്കേറ്റ പിതാവിനെയും മകളെയും എംഎൽഎ ആശുപത്രിയിൽ സന്ദർശിച്ചു.

English Summary: Car of KM Sachin Dev MLA Hits a Scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA