ADVERTISEMENT

പാലക്കാട് ∙ അസുരവേഗത്തില്‍ പായുന്ന ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങളില്‍ പലതും മനഃപൂര്‍വമെന്ന് വെളിപ്പെടുത്തല്‍. നിയമലംഘനം നടത്തി മിടുക്കുകാട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് വൈറലാക്കുന്നത് കൂടുതല്‍ ഓട്ടം കിട്ടാനുള്ള കുറുക്കുവഴിയാണെന്ന് മൂന്നു പതിറ്റാണ്ടായി ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ഒരു ഡ്രൈവര്‍ വെളിപ്പെടുത്തുന്നു. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന ഹോണുകളും അമിതവേഗവും വിദ്യാര്‍ഥികളെ ആകര്‍ഷിക്കും. ഇത്തരം നിയമലംഘനം നടത്തി മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ പോയാലും പരിശോധിക്കുക പോലുമില്ലെന്നും ഡ്രൈവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ അപകടത്തില്‍പ്പെട്ട ബസിന്റെ അകത്തും പുകയും പലവര്‍ണത്തിലും രൂപത്തിലുമുള്ള ലൈറ്റുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിരുന്നു. അമിതമായ ലൈറ്റ്, നിരോധിത ഹോണ്‍, അനധികൃത മോഡിഫിക്കേഷന്‍ തുടങ്ങി നിയമലംഘനങ്ങളുടെ പെരുമഴയാണ് ബസുകളിലെല്ലാം. എന്നിട്ടും റോഡിലിറങ്ങി ഓടുന്നത് എങ്ങനെയെന്നും ഡ്രൈവര്‍ സാക്ഷ്യപ്പെടുത്തും. രാത്രിയോട്ടവും അമിതവേഗവുമാണ് മറ്റൊരു വില്ലന്‍.

പക്ഷേ അമിത വേഗത്തില്‍ ഓടിയില്ലങ്കില്‍ ജോലി കാണില്ലെന്നതാണ് ഡ്രൈവര്‍മാരുടെ പരാതി. അതിനാല്‍ രാത്രി ഉറങ്ങാതെ വേഗത്തില്‍ ഓടിക്കാന്‍ ലഹരിവരെ ആയുധമാക്കുന്നു. ആഘോഷമില്ലങ്കില്‍ പിന്നെ എന്ത് വിനോദയാത്രയെന്ന് യാത്രക്കാരും, യാത്രക്കാരെ സന്തോഷിപ്പിച്ചില്ലങ്കില്‍ പിന്നെ എന്തിനാണ് ബസെന്ന് ഉടമകളും വാദിക്കുന്നു. ആഘോഷവും സന്തോഷവും നിലനില്‍ക്കണമെങ്കില്‍ സുരക്ഷയാണ് ആദ്യം വേണ്ടെതെന്ന് ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

English Summary: Tourist Bus Driver Speaks About Vadakkencherry Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com