ADVERTISEMENT

കോഴിക്കോട് ∙ സിനിമാ ചിത്രീകരണത്തിനിടെ അസോഷ്യേറ്റ് ക്യാമറമാന് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് മേത്തോട്ട് താഴത്തുവച്ച് ശനിയാഴ്ച രാത്രിയാണ് ക്യാമറമാൻ ജോബിൻ ജോണിനെ തെരുവുനായ ആക്രമിച്ചത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

പരുക്ക് ഗുരുതരമല്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. ഹരീഷ് പേരടി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. അഖിൽ കാവുങ്ങൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹരീഷ് പേരടി തന്നെയാണ് കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്.

English Summary: Stray Dog Attacked Associate Cameraman During Film Shooting at Kozhikode
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com