ADVERTISEMENT

കൊച്ചി∙ വിദ്യാർഥിയെ മർദിച്ച കോതമംഗലം എസ്ഐയ്ക്ക് സസ്പെൻഷൻ. എസ്ഐ മാഹിൻ സലീമിനെയാണ് എറണാകുളം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ പ്രാദേശിക ഭാരവാഹിയായ വിദ്യാർഥിയെ എസ്ഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. പൊലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാർഥിയെ അന്വേഷിച്ച് കോതമംഗലം സ്റ്റേഷനിൽ എത്തിയ എസ്എഫ്ഐ കോതമംഗലം ലോക്കൽ സെക്രട്ടറിയെയാണ് മർദിച്ചത്. സ്റ്റേഷനകത്ത് വച്ച് വിദ്യാർഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ എസ്ഐയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വം രംഗത്തെത്തി.

കോതമംഗലം തങ്കളം ബൈപാസിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുനിന്ന വിദ്യാർഥി സംഘത്തിലെ ഒരാളെ പൊലീസ് പിടിച്ചുകൊണ്ടുപോയതാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് പിടിച്ചുകൊണ്ടുപോയ സഹവിദ്യാർഥിയെ അന്വേഷിച്ചാണ് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അടക്കമുളളവർ  സ്റ്റേഷനിലെത്തിയത്. അവിടെവച്ചാണ് എസ്എഫ്ഐ കോതമംഗലം ലോക്കൽ സെക്രട്ടറിയായ റോഷനെ അകത്തേക്ക് കൊണ്ടുപോയി എസ്ഐ മർദിച്ചത്. എസ്എഫ്ഐക്കാരാണെന്ന് വിദ്യാർഥികൾ പറയുമ്പോൾ, നീ എസ്എഫ്ഐക്കാരനാണല്ലേ എന്ന് ചോദിച്ചായിരുന്നു എസ്ഐയുടെ മർദനം.

English Summary: Kothamangalam SI suspended for brutally assaults college student 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com