ADVERTISEMENT

വിജയവാഡ∙ ഡി.രാജ (72) സിപിഐ ജനറൽ സെക്രട്ടറിയായി തുടരും. വിജയവാഡയിൽ നടക്കുന്ന 24–ാം പാർട്ടി കോൺഗ്രസ് രാജയുടെ പേര് ഒറ്റക്കെട്ടായി അംഗീകരിച്ചു. കെ.പ്രകാശ് ബാബുവിനെ സിപിഐ ദേശീയ എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുത്തു.

തമിഴ്നാട്ടിൽനിന്നുള്ള ദലിത് നേതാവാണ് ഡി.രാജ. 2019 ൽ ജൂലൈയിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എസ്.സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് രാജ ജനറൽ സെക്രട്ടറിയായത്.

ഡി.രാജയുടെ നേതൃത്വത്തിന് എതിരെ രൂക്ഷമായ വിമർശനം സമ്മേളനത്തിൽ ഉയർന്നിരുന്നു. അമർജിത് കൗറോ അതുൽ കുമാർ അഞ്ജാനോ ജനറൽ സെക്രട്ടറി ആകുമെന്ന പ്രചാരണവും ഉണ്ടായിരുന്നു.

കോളജ് പഠനകാലത്ത് ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനിൽ ചേർന്ന ഡി.രാജ 1975 മുതൽ 1980 വരെ ഓൾ ഇന്ത്യാ യൂത്ത് ഫെഡറേഷന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി. 1985 മുതൽ 1990 വരെ ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ ദേശീയ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1994 മുതൽ 2019 വരെ സിപിഐ ദേശീയ സെക്രട്ടറിയായി. 2007ലും 2013 രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു. സിപിഐ നേതാവായ ആനി രാജയാണ് ഭാര്യ. മകൾ: അപരാജിത 

English Summary: D Raja continues as CPI General Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com