കേരള സർവകലാശാല വിസിയുടെ ചുമതല ആരോഗ്യ സർവകലാശാല വിസിക്ക്

Mail This Article
×
തിരുവനന്തപുരം∙ കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ചതിനാൽ പകരം ചുമതല ആരോഗ്യ സർവകലാശാല വിസിക്ക് നൽകി ഗവർണറുടെ ഉത്തരവ്. ഡോ. മോഹനൻ കുന്നുമ്മലിനാണ് ചാൻസലർ കൂടിയായ ഗവർണർ അധിക ചുമതല നൽകി ഉത്തരവിറക്കിയത്. ഡോ.പി.വി മഹാദേവൻ പിള്ളയാണ് കേരള സർവകലാശാല വിസി. 2018 ഒക്ടോബർ 24 നാണ് ഇദ്ദേഹം വൈസ് ചാന്‍സലറായി നിയമിതനായത്.
English Summary: KUHC vice chancellor got additional charge as Kerala University VC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.