ADVERTISEMENT

2022 ഒക്ടോബർ 14 നാണ് ലോല ഡേവിയെന്ന 12 വയസ്സുകാരിയുടെ മൃതദേഹം ഒരു ട്രങ്ക് പെട്ടിയിൽ അടച്ച നിലയിൽ പാരിസിലെ തെരുവുകളിലൊന്നിൽ കണ്ടെത്തിയത്. ഫ്രാൻസിനെയാകെ ഞെട്ടിത്തരിപ്പിച്ച സംഭവമായിരുന്നു അത്. വൻ പ്രതിഷേധം ഉയരുകയും പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അടക്കം ലോലയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഫ്രാൻസ് പാർലമെന്റിലും സർക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. ലോലയുടെ ചിത്രങ്ങളേന്തി തീവ്ര വലതു പാർട്ടികൾ രാജ്യത്ത് പലയിടത്തും സർക്കാരിനെതിരെ പ്രതികരിച്ചു. കുടിയേറ്റ, അനധികൃത കുടിയേറ്റ വിഷയങ്ങൾക്കും അഭയാർഥികളെ സ്വീകരിക്കുന്നതിനുമെതിരെ ഫ്രാൻസിലെ തീവ്ര വലതു പാർട്ടികൾ നടത്തുന്ന സമരങ്ങളിലെല്ലാം ലോലയുടെ ചിത്രം ഇന്ന് ഉപയോഗിക്കുന്നു. മകളുടെ ചിത്രങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് മാതാപിതാക്കൾ‌ ആവശ്യപ്പെട്ടെങ്കിലും അതൊന്നും ആരും ഗൗനിക്കുന്നില്ല. ആരായിരുന്നു ലോലയുടെ മരണത്തിന്റെ ഉത്തരവാദി? എന്തുകൊണ്ടാണ് ആ പന്ത്രണ്ടുകാരിയുടെ മരണം ഇപ്പോഴും സജീവ ചർച്ചയായി തുടരുന്നത്? അടുത്ത തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ പാർട്ടി കനത്ത തിരിച്ചടികൾ നേരിടുമെന്ന സൂചനകൾ വരെയാണ് ഈ കൊലപാതകത്തിനു പിന്നാലെ ഫ്രാൻസിലെങ്ങും നിറയുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com