ADVERTISEMENT

രാജ്യത്തെ റെയിൽ ഗതാഗത രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ വിപ്ലവകരമായ പൊളിച്ചെഴുത്തിനാണു കളമൊരുങ്ങുന്നത്. തുരുമ്പിച്ച ഇരുമ്പു പാട്ടകളിൽ നിന്ന് ലോകോത്തര ട്രെയിനുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റം വൈകാതെ സംഭവിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ മൂന്നാമത്തെ റെയിൽവേ മന്ത്രിയാണ് അശ്വിനി വൈഷ്ണവ്. സുരേഷ് പ്രഭുവും പിയൂഷ് ഗോയലുമായിരുന്നു മുൻഗാമികൾ. അവർക്ക് രണ്ടു പേർക്കും കഴിയാത്തത് അശ്വിനി വൈഷ്ണവിനു സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആഗ്രഹിച്ച സ്റ്റേഷൻ വികസന പദ്ധതികൾ വൈകിയാണെങ്കിലും ട്രാക്കിലാക്കാൻ അശ്വിനി വൈഷ്ണവിനു കഴിയുന്നുണ്ട്. 2023 ഒാഗസ്റ്റ് 15ന് മുൻപായി 75 വന്ദേഭാരത് ട്രെയിനുകൾ ഇറക്കുമെന്ന പ്രഖ്യാപനം നടപ്പായാൽ അതും വലിയ നേട്ടമാകും. വന്ദേഭാരത് പോലെ ആധുനിക ട്രെയിൻ സെറ്റുകളുടെ വരവോടെ റെയിൽവേ സംവിധാനംതന്നെ മാറ്റിമറിക്കപ്പെടും. ട്രെയിനുകൾ ഒാപ്പറേറ്റ് ചെയ്യുന്ന രീതിയിലടക്കം വ്യത്യാസമുണ്ടാകും. വന്ദേഭാരത് ട്രെയിനുകളുടെ വ്യാപനവും ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള ശ്രമങ്ങളും, എല്ലാവർക്കും എസി യാത്രയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കും. സ്റ്റേഷൻ നവീകരണം, ആധുനിക ട്രെയിനുകൾ, ആധുനിക സിഗ്നലിങ് സംവിധാനം എന്നീ മൂന്നു ഘടകങ്ങൾക്കാണു മന്ത്രി അശ്വിനി വൈഷ്ണവ് മുൻഗണന നൽകുന്നത്. എങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനം ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റാനൊരുങ്ങുന്നത്? ഇതിൽ എന്തായിരിക്കും വന്ദേ ഭാരത് ട്രെയിനുകളുടെ പങ്ക്? കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ വരുന്നത് യാത്രക്കാർക്ക് എപ്രകാരം ഗുണകരമാകും?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com