ADVERTISEMENT

കലിഫോര്‍ണിയ∙ യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിക്കു നേരെ അക്രമം. കലിഫോര്‍ണിയയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമി, ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അക്രമിയെ പിന്നീട് പൊലീസ് പിടികൂടി.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നാണ് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് നാ‍ന്‍സി പെലോസിയുടെ വസതിയിലേക്ക് അക്രമി എത്തിയത്. അകത്തു കടന്നയുടന്‍ പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാന്‍സി പെലോസി എവിടെയെന്ന് ചോദിച്ച് ആക്രോശിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു പോള്‍ പെലോസി.

മണിക്കൂറുകള്‍ക്കകം അക്രമി പിടിയിലായെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അക്രമം നടക്കുമ്പോള്‍ നാന്‍സി പെലോസി വാഷിങ്ടണിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോള്‍ പെലോസിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. എഫ്ബിഐയും കാപിറ്റോൾ പൊലീസും സാന്‍ഫ്രാന്‍സിസ്കോ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. അക്രമത്തെ തുടര്‍ന്ന് നേതാക്കള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു.

English Summary: Nancy Pelosi's husband Paul recovering after hammer attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com