ADVERTISEMENT

കോഴിക്കോട് ∙ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസ് ഇന്ത്യ എന്ന സ്ഥാപനത്തിനെതിരെ ഡിജിപിക്കു നൽകിയ പരാതിയിൽ ഐഎൻഎൽ കേരള സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ.അബ്ദുൽ അസീസ് മൊഴി നൽ‍കി. കഴിഞ്ഞ ജൂണിൽ നൽകിയ പരാതിയിലാണ് ഒരു ഡിവൈഎസ്പിയും രണ്ട് എസ്ഐമാരുമടങ്ങിയ സംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്. 

ആദിവാസികൾക്കുള്ള വീട് നിർമാണ പദ്ധതിയുടെ മറവിൽ വനഭൂമി  കയ്യേറി, ഗുണനിലവാരമില്ലാത്ത വീടു നിർമിച്ച് അഴിമതി നടത്തി, കരാറുകാരുമായി ഒത്തുകളിച്ച് പണം തട്ടിച്ചു, വിവിധ പദ്ധതികളുടെ തുക വകമാറ്റി ചെലവഴിച്ചു, വനമേഖലയുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങൾ ലംഘിച്ചു, വന്യജീവിസംരക്ഷണ നിയമങ്ങൾ ലംഘിച്ചു, ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിച്ചു,

സർക്കാരിനെയും ഭരണസംവിധാനങ്ങളെയും വിവാദങ്ങളിലേക്കു വലിച്ചിഴച്ചു എന്നിങ്ങനെ 18 കാര്യങ്ങളാണ് പരാതിയായി നൽകിയതെന്ന് അബ്ദുൽ അസീസ് പറഞ്ഞു. 53,000 കോടി രൂപയുടെ സിഎസ്ആർ ഫണ്ടുകൾ സ്വരൂപിച്ച സംഘടന ഇതുവരെ പൂർത്തീകരിച്ച പദ്ധതികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും അസീസ് മൊഴി നൽകി.

English Summary: N.K. Abdul Azeez give statement against HRDS India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com