ADVERTISEMENT

ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വില കുതിച്ചു കയറുന്നത് മാന്ദ്യത്തിനു കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടൊപ്പം നാണ്യപ്പെരുപ്പ നിരക്കിലെ വർധനവും രാജ്യങ്ങളെ കടുത്ത ആശങ്കയിലേക്കു തള്ളി വിടുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് രാജ്യങ്ങൾ തിരിച്ചു വരവ് നടത്തുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച തരത്തിൽ അതുണ്ടാകുന്നില്ലെന്നാണു വിലയിരുത്തൽ. അതിനിടെ റഷ്യ–യുക്രെയ്ൻ യുദ്ധവുമെത്തി. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയിൽ സമ്പദ്‌വ്യവസ്ഥ ആശങ്ക ഉയർത്തുന്നതായി ചൈന തന്നെ പറയുന്നു. ഈ വർഷം മധ്യത്തോടെ ചൈനയിലെ പ്രമുഖ പട്ടണങ്ങൾ വീണ്ടും ലോക്ഡൗണിലേക്ക് പോയത് സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. എങ്ങനെയായിരിക്കും ലോക രാജ്യങ്ങളെ മാന്ദ്യം ബാധിക്കുക? അതിന്റെ സൂചനകൾ എന്തെല്ലാമാണ്? എന്താണ് വിവിധ ധനസ്ഥാപനങ്ങൾ നൽകുന്ന മുന്നറിയിപ്പ്? മാന്ദ്യത്തെ ഇന്ത്യ എങ്ങനെ നേരിടും? ഏതെല്ലാം മേഖലകളിലാണ് മാന്ദ്യ ഭീഷണി നിലനിൽക്കുന്നത്? വിശദമായി പരിശോധിക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com