ADVERTISEMENT

ബ്രസീലിയ ∙ ബ്രസീലില്‍ മുന്‍ പ്രസിഡന്‍റും ഇടതുപക്ഷ നേതാവുമായ ലുല ഡസിൽവ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റും വലതുപക്ഷ നേതാവുമായ ജൈര്‍ ബൊല്‍സൊനാരോയെയാണ് ലുല അട്ടിമറിച്ചത്.

ലുല 50.83 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍, ബൊല്‍സൊനാരോയ്ക്ക് 49.17 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും ജയിക്കാനാവശ്യമായ വോട്ടുകള്‍ ലഭിച്ചിരുന്നില്ല. നാലു വര്‍ഷത്തെ വിവാദമായ ഭരണത്തിന് ഒടുവിലാണ് ബൊല്‍സൊനാരോയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്.

34 വര്‍ഷത്തിനിടെ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്.

English Summary: Lula defeats Bolsonaro to again become Brazil's president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com