ADVERTISEMENT

ഒറ്റപ്പാലം∙ നടി നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പു നടത്തിയത് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതിന്റെ രേഖകൾ പുറത്ത് വിട്ട് സന്ദീപ് വാരിയർ. നിമിഷയ്ക്ക് അയച്ച സമൻസ് പരിഗണിച്ച് ഹാജരായ ഇവരുടെ അമ്മ ഇതു സംബന്ധിച്ച് കുറ്റസമ്മതം നടത്തിയതായി സന്ദീപ് വാരിയർ ആരോപിച്ചു. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തലെന്നും മറ്റു ചില ന്യൂജനറേഷൻ താരങ്ങളും സമാനമായ തട്ടിപ്പു നടത്തുന്നുണ്ടെന്നു വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, സന്ദീപിന്റെ ആരോപണം നിമിഷയുടെ അമ്മ ആനന്ദവല്ലി നിഷേധിച്ചു. ‘‘നിമിഷ നേരത്തെ ജിഎസ്ടി എടുത്തിട്ടുണ്ടായിരുന്നില്ല. കുറച്ച് നികുതി വന്നപ്പോൾ‌ അവർ നോട്ടിസ് അയച്ചു. അതുകഴിഞ്ഞ് ഞങ്ങൾ ജിഎസ്ടി എടുത്തു. 2020–21 സമയത്താണ് എടുത്തത്. അതിനുശേഷമുള്ളതെല്ലാം ക്ലിയർ ആണ്. ഈ വിഷയത്തിൽ ഇതിൽ കൂടുതൽ പ്രതികരിക്കാനില്ല.’’ – ആനന്ദവല്ലി മനോരമ ഓൺലൈനോട് പറഞ്ഞു.

സന്ദീപ് വാരിയരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ്‌ നായർ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. 

ഇങ്ങനെ  20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു. സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത്. 

sandeep-post-nimisha
സന്ദീപ് വാരിയറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ...

English Summary: Actress Nimisha Sajayan evaded tax worth Rs 20.65 lakh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com