ADVERTISEMENT

പാലക്കാട്∙ കോയമ്പത്തൂർ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാലക്കാട്ടും റെയ്ഡ് നടത്തി. കോയമ്പത്തൂർ സ്വദേശി ഷേക്ക് മുസ്തഫയുടെ കൊല്ലങ്കോട്ടെ വീട്ടി‌ലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ മുസ്തഫയുടെ പാസ്പോർട്ടും ഫോണും കസ്റ്റഡിയിലെടുത്തു. മുസ്തഫയ്ക്ക് കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതികളുമായുള്ള ബന്ധവും അന്വേഷിക്കും.

നേരത്തേ എൻഐഎ സംഘം തമിഴ്നാട്ടിലെ 45 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. കോയമ്പത്തൂരിൽ മാത്രം 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലായിരുന്നു റെയ്ഡ്.

ഒക്ടോബർ 23ന് പുലർച്ചെ നാലിനാണ് കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വൻ സ്ഫോടനവും നടന്നത്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭീകരാക്രമണ ലക്ഷ്യവുമായാണ് ജമേഷ കോയമ്പത്തൂരിലെത്തിയതെന്നാണ് റിപ്പോർട്ട്.

English Summary: NIA Raid in Palakkad on Coimbatore Car Blast Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com