ADVERTISEMENT

കൊച്ചി ∙ മനോരമ ന്യൂസിന്റെ 2021ലെ ന്യൂസ് മേക്കർ പുരസ്കാരം കെപിസിസി അധ്യക്ഷൻ കെ.സുധാകരന് പൊതുപ്രവർത്തകന്‍ യോഗേന്ദ്ര യാദവ് സമ്മാനിച്ചു. ജനമനസ്സിൽ സ്വാധീനമുണ്ടാക്കിയ തന്റെ രാഷ്ട്രീയത്തിന് ലഭിച്ചതാണ് ഈ പുരസ്കാരമെന്ന് കെ.സുധാകരൻ പറഞ്ഞു. ഇത് ജനങ്ങളുടെ അംഗീകാരമായി കരുതുന്നു. എതിർക്കേണ്ടതിനെ എതിർക്കുന്ന തന്റെ രാഷ്ട്രീയശൈലി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ഭീഷണിയിലാകുമ്പോൾ അതിനെ സംരക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അതിന് ജനം തയാറാകണമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. മലയാള മനോരമ എക്സിക്യുട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം എന്നിവർ സന്നിഹിതരായിരുന്നു. രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

English Summary: Manorama News Maker award 2021 for K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com