‘‘ഒരാൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കണക്കാക്കുന്നത് അവരുടെ നിലവിലുള്ള അവസ്ഥ കൂടി പരിഗണിച്ചാണ്. എന്നാൽ നീരവ് മോദി കടുത്ത വിഷാദരോഗത്തിന്റെ പിടിയിലല്ല, ഇനി അങ്ങനെ ആവാനും സാധ്യതയില്ല. രണ്ട്, നീരവ് മോദി ഇതുവരെ തനിക്കെന്തെങ്കിലും മാനസികമായ അസ്വാസ്ഥ്യങ്ങൾ ഉള്ളതായി പ്രദർശിപ്പിച്ചിട്ടില്ല. ആത്മഹത്യ ചെയ്യണം എന്ന് കൂടെക്കൂടെ സങ്കൽപ്പിക്കുന്നതല്ലാതെ, നീരവ് മോദി ഇതുവരെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ, സ്വയം അപകടപ്പെടുത്താൻ ശ്രമിക്കുകയോ അങ്ങനെയെന്തെങ്കിലും പദ്ധതിയിടുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ചില പരാമർശങ്ങൾ നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂ’’– 13,500 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പു നടത്തിയ ശേഷം യുകെയിലേക്കു കടന്നു കളഞ്ഞ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ലണ്ടൻ ഹൈക്കോടതി പ്രസ്താവിച്ചതാണിത്. നീരവ് മോദി ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ജയിൽ സാഹചര്യം മോശമാണെന്നും, ഇന്ത്യയിലെത്തിച്ചാൽ ആവശ്യമായ വൈദ്യസഹായം അടക്കമുള്ളവ കിട്ടിയേക്കില്ലെന്നും അതുകൊണ്ടുതന്നെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നുമുള്ള നീരവ് മോദിയുടെ മാനസികാരോഗ്യ വിദഗ്ധന്റെ വാദങ്ങൾ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ തീരുമാനം. കോടതി ഇത്ര കൂടി പറഞ്ഞു, ‘‘നീരവ് മോദിയുടെ മാനസികനിലയും ആത്മഹത്യാ സാധ്യതയുണ്ടെന്നുമുള്ള വാദങ്ങൾ പരിഗണിച്ച് അദ്ദേഹത്തെ കൈമാറുന്നത് അനീതിയും ക്രൂരതയുമാണെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല’’. 2021 ഏപ്രിലിൽ ആയിരുന്നു നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ജില്ലാ ജഡ്ജിയുടെ ഉത്തരവ് വന്നത്. പിന്നാലെ അന്നത്തെ ആഭ്യന്തര െസക്രട്ടറി പ്രീതി പട്ടേൽ, ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും ഉത്തരവിട്ടിരുന്നു. പിന്നാലെ നീരവ് മോദി ഹൈക്കോടതിയെ സമീപിക്കുകയും ഒരു വർഷത്തിനു ശേഷം ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയുമായിരുന്നു. ഇനി നീരവ് മോദിക്കു പിന്നിൽ നിയമപരമായ മറ്റു വഴികളില്ലേ? ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്കു കടന്ന വിജയ് മല്യ ഉൾപ്പെെടയുള്ളവരെയും തിരികെയെത്തിക്കാൻ കേന്ദ്രത്തിനു സാധിക്കില്ലേ? ഇത്തരത്തിൽ ഇന്ത്യൻ സർക്കാരിനെ കബളിപ്പിച്ച് എത്ര പേർ വിദേശത്തേക്കു കടന്നിട്ടുണ്ട്? ഇവരിൽ ചിലരെ തിരികെ കൊണ്ടുവരുന്നതിനു പിന്നിൽ കേന്ദ്ര സർക്കാരിന് എന്തെങ്കിലും രാഷ്ട്രീയ താൽപര്യങ്ങളുണ്ടോ? വിശദമായി പരിശോധിക്കാം...
HIGHLIGHTS
- നീരവ് മോദിയെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ ഇനിയെന്താണു തടസ്സം?
- മല്യയ്ക്കും ചോക്സിക്കും വിദേശത്ത് രാഷ്ട്രീയ അഭയം ലഭിക്കുമോ?
- ഭണ്ഡാരിയെന്ന ആയുധ ഇടനിലക്കാരനെ തിരികെയെത്തിക്കാൻ കേന്ദ്രം ധൃതി കൂട്ടുന്നോ?