ബിജു പ്രഭാകര്‍ കേന്ദ്രനയം നടപ്പാക്കുന്ന ആള്‍; മാറ്റണം: കാനം രാജേന്ദ്രൻ

Biju Prabhakar, Kanam Rajendran | File Photos: Manorama
ബിജു പ്രഭാകർ, കാനം രാജേന്ദ്രൻ (File Photos: Manorama)
SHARE

തിരുവനന്തപുരം∙ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജു പ്രഭാകർ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്വകാര്യവൽകരണത്തെ പിന്തുണയ്ക്കുന്നയാളാണെന്നും അങ്ങനെയുള്ളയാളെ ഗതാഗത സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി എന്നീ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തയാറാവണമെന്നും കാനം ആവശ്യപ്പെട്ടു.

സ്വകാര്യവൽകരണം എൽഡിഎഫ് നയമല്ലെന്നും പൊതുവേദിയിൽ ബിജു പ്രഭാകർ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു. കെഎസ്ടിഎ സംഘിന്റെ 22–ാം സംസ്ഥാന സമ്മേളന വേദിയിൽ ബിജു പ്രഭാകർ നടത്തിയ പ്രസംഗത്തിനാണ് കാനത്തിന്റെ മറുപടി.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാടല്ല കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനുമുള്ളതെന്ന് ബിജു പ്രഭാകർ ആരോപിച്ചിരുന്നു. 20 ലക്ഷം ആൾക്കാരെ കൊണ്ടുപോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയും ഇല്ലെന്നും മെട്രോ പദ്ധതി നടപ്പാക്കാൻ വേണ്ടി മാത്രമാണ് ചർച്ചകളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English Summary: Kanam Rajendran against KSRTC CMD Biju Prabhakar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS